Latest NewsWorld

ടിക്​ടോക്കിന് വിലക്കേര്‍പ്പടുത്താന്‍ പാകിസ്ഥാനും

ഇന്ത്യക്കു പിന്നാലെ പാകിസ്​താനും ചൈനീസ്​ ഷോര്‍ട്ട്​ വിഡിയോ ആപ്പായ ടിക്​ടോക്ക് നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനിടെ അമേരിക്കയിലും ആസ്​ട്രേലിയയിലും നിരോധന ഭീഷണിയുയരുകയും സുരക്ഷാ ഭീഷണയുയര്‍ത്തുന്ന ആപ്പുകളുടെ ലിസ്റ്റില്‍ പെടുത്തുകയും ചെയ്​തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാകിസ്​താനിലും ടിക്ടോക്കിന് ഭീഷണി ഉയരുന്നത്​.

പെഷവാര്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്​ പാകിസ്​താന്‍ ടിക്​ടോകിനെ നിരോധിക്കാനൊരുങ്ങുന്നതായി രാജ്യത്തെ ടെലികോം അതോറിറ്റിയുടെ (പി.ടി.എ) വക്​താവ് ഖുറം മെഹ്​റാന്‍​ റോയിറ്റേഴ്​സിനോട്​ പറഞ്ഞു. ടിക്​ടോക്​ സഭ്യമല്ലാത്ത ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന്​ കാട്ടി ഒരു വ്യക്​തി നല്‍കിയ പരാതിയെ തുടര്‍ന്നാണ്​ ഹൈക്കോടതി ഉത്തരവ്​​. അതേസമയം ഫേസ്​ബുക്കും വാട്​സ്​ആപ്പും കഴിഞ്ഞാല്‍ പാകിസ്​താനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്പാണ്​ ടിക്​ടോക്ക്​

‘കോടതി പി.ടി.എയോട്​ ടിക്​ടോക്​ ബ്ലോക്ക്​ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. അധികൃതര്‍ ഉത്തരവ്​ പാലിച്ചേക്കുമെന്നും മെഹ്​റാന്‍ വ്യക്​തമാക്കി. അതേസമയം, ‘കോടതി ഉത്തരവിനെക്കുറിച്ച്‌ അറിഞ്ഞിട്ടുണ്ടെന്നും കമ്ബനി അതുമായി ബന്ധപ്പെട്ട വിശദീകരണം യഥാസമയം നല്‍കുമെന്നും പാകിസ്ഥാനിലെ ടിക്ക് ടോക്കിന്‍റെ പ്രതിനിധി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button