CinemaDeathKerala NewsLatest NewsNews

പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു.

പഴയകാല സിനിമകളിലെ നടനും ഗായകനുമായ കേരള സൈഗാള്‍ എന്നറിയപ്പെട്ടിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ 107 അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രസന്ന എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. തുടർന്ന്, ഗുരുവായൂരപ്പന്‍, സ്ത്രീഹൃദയം,ഒരാള്‍കൂടി കള്ളനായി, മുതലാളി, വിരുതന്‍ ശങ്കു തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയിച്ചു. 1912 മാര്‍ച്ച്‌ 29നാണ് ജനിച്ചത്. 95-ാം വയസില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പാടിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ‘എന്റടുക്കെ വന്നടുക്കും’ എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിനൊപ്പവും നാടകവേദികളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button