Kerala NewsLatest NewsPolitics

നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ. മുരളീധരന്‍, ബിജെപിയെ നേരിടാന്‍ ഭയമില്ല

കോഴിക്കോട് : നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് വടകര എം.പി കെ മുരളീധരന്‍. ‘എന്നോട് നേമത്ത് മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല’. പിന്നെ എനിക്ക് ബിജെപിയെ നേരിടാന്‍ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാന്‍ എന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കും.’ -മുരളി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത്. അത് 100 ശതമാനം അനുസരിക്കും. സ്ഥാനാര്‍ഥിയുടെ തൂക്കം നോക്കിയല്ല ശക്തനാണോ ദുര്‍ബലനാണോ എന്ന് നിശ്ചയിക്കുന്നത്. എന്താണോ രാഹുല്‍ ഗാന്ധിയും നേതൃത്വവും പറയുന്നത് അത് 101 ശതമാനം അനുസരിക്കും.

കരുണാകരനും കരുണാകരന്റെ മകനും സ്ഥാനാര്‍ഥി ആവാന്‍ ഇതുവരെ പ്രതിഫലം ചോദിച്ചിട്ടില്ല. നേമത്ത് അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല. കൈപ്പത്തി ചിഹ്നത്തില്‍ ആര് മത്സരിച്ചാലും ജയിക്കും. അത് കോണ്‍ഗ്രസ് മണ്ഡലമാണ്. കഴിഞ്ഞ തവണ സീറ്റ് പോയത് ചില പ്രത്യേക ആളുകള്‍ക്ക് സീറ്റ് കൊടുത്തത് കൊണ്ടാണ്. പുലി വേണമെങ്കില്‍ മണ്ഡലത്തില്‍ പുലി തന്നെ ഇറങ്ങുമെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button