മാനസിക-ശാരീരിക ആരോഗ്യത്തിന് വർക്ക് ഔട്ട് മുഖ്യം; വിട്ടുവീഴ്‍ചയില്ലാത്ത കഠിന വ്യായാമത്തിന്റെ വീഡിയോ… അമ്പരിപ്പിച്ച് ലാലേട്ടൻ

മലയാളത്തിൽ ഏറ്റവും ഫ്ലക്സിബിൾ ആയ നടനാണ് മോഹൻലാൽ എന്നാണ് എല്ലാവരും പറയാറുള്ളത്. ഏതു റോളും ചെയ്യുമെന്നതു മാത്രമല്ല അഭിനയത്തിൽ ശരീരത്തിന്റെ വഴക്കവും മോഹൻലാലിന്റെ കാര്യത്തിൽ എല്ലാവരും എടുത്തുപറയാറുണ്ട്. ഒട്ടേറെ സിനിമകളിൽ നമ്മൾ അത് കണ്ടിട്ടുമുണ്ട്. ഇപോഴിതാ മോഹൻലാലിന്റെ വർക്ക്ഔട്ട് വീഡിയോ ആണ് ചർച്ചയാകുന്നത്. മോഹൻലാൽ തന്നെയാണ് വീഡിയോ ഷെയർ ചെയ്‍തിരിക്കുന്നത്. വ്യായാമത്തിലൂടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നിലനിർത്താനാവുമെന്ന് മോഹൻലാൽ പറയുന്നു.
എന്നും ശരീരത്തിന്റെ പ്രസരിപ്പ് നിലനിർത്താൻ ശ്രമിക്കുന്ന നടനാണ് മോഹൻലാൽ. അതിന് വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങളാണ് വീഡിയോയിലൂടെ കാട്ടുന്നത്. ഒട്ടേറെ പേരാണ് ആശംസയുമായി എത്തുന്നത്. മോഹൻലാലിന്റെ ഫിറ്റ്‍നെസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്റണിയെയും വീഡിയോയിൽ കാണാം. മോഹൻലാൽ തന്നെയാണ് തന്റെ വീഡിയോ ഷെയർ ചെയ്‍തിട്ടുള്ളത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ പൂർത്തിയാകുന്നത്.
ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കിലാണ് മോഹൻലാൽ ഇപോൾ. ബറോസിൽ മോഹൻലാലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.