ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ഇന്നും മുതല്‍ നാല് ദിവസത്തേക്ക് രാജ്യത്തെ ബാങ്കിങ് മേഖല സ്തംഭിക്കും.ഇന്ന് രണ്ടാം ശനിയാഴ്ചയും നാളെ ഞായറാഴ്ചയുമായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയാണ്. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക് 15 നും 16 നുമാണ് .ഇതോടെ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായ നാലു ദിവസം സ്തംഭിക്കും.
പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കുവാനുള്ള നീക്കത്തിനെതിരെ രാജ്യത്തെ പത്ത് ലക്ഷം ജീവനക്കാരും ഓഫീസര്‍മാരും 15,16 തീയതികളില്‍ പണിമുടക്കില്‍ പങ്കുചേരും. രാജ്യത്താകമാനം നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ ബാങ്കിങ് മേഖല പൂര്‍ണമായും നിശ്ചലമാകും.
9 ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദി ആഹ്വാനം ചെയ്ത പണിമുടക്കില്‍ പൊതുമേഖല-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകള്‍ പൂര്‍ണമായും പങ്കുച്ചേരും. പണിമുടക്കിന് മുന്നോടിയായി ഇന്നലെ പ്രതിഷേധ മാസ്ക് ധരിച്ചാണ് ജോലിക്കാര്‍ ബാങ്കുകളിലെത്തിയത്. ജില്ലാ ടൗണ്‍തല ധര്‍ണകള്‍ക്ക് പുറമേ റാലികളും വിവിധ കേന്ദ്രങ്ങളില്‍ നടന്നു. പണിമുടക്ക് ആരംഭിക്കുന്ന 15ന് പൊതുമേഖല സ്വകാര്യവത്കരണ ദിനമായി ആചരിക്കും.