കൊട്ടാരക്കരയിൽ ചലച്ചിത്ര താരം വിനു മോഹൻ ബിജെപി സ്ഥാനാർഥി

ബിജെപി സാധ്യതാ പട്ടികയിൽ മാറ്റങ്ങൾ. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ തൃത്താലയിൽ സ്ഥാനാർഥിയായി ഉൾപ്പെടുത്തി. കൊട്ടാരക്കരയിൽ ചലച്ചിത്ര താരം വിനു മോഹൻ ബിജെപി സ്ഥാനാർഥിയായേക്കും. സന്ദീപ് വാര്യർക്കുവേണ്ടി പരിഗണിച്ച കൊട്ടാരക്കരയിൽ ആണ് വിനു മോഹൻ സ്ഥാനാര്ഥിയാകുന്നത്.
കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താനത്തിനെ സ്ഥാനാര്ഥിയാക്കിയേക്കും. കൂടാതെ മുൻ ഡിജിപി ജേക്കബ് തോമസും ഇത്തവണ മത്സരിച്ചേക്കും. ബിജെപിയുടെ കരുത്തരായ സ്ഥാനാർത്ഥികൾ ശക്തമായ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായാണ് പട്ടികയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ബിജെപി സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയ്ക്കാണ് രൂപം നൽകുക. സ്ഥാനാർഥിപ്പട്ടികയ്ക്ക് അംഗീകാരം നൽകാൻ ഉള്ള യോഗമാണ് ഡൽഹിയിൽ ഇപ്പോൾ നടക്കുന്നത്.