Kerala NewsLatest News

പൊട്ടിക്കരച്ചില്‍ നാടകമല്ലെന്ന്,നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സീറ്റ് ഉറപ്പിച്ച്‌ ബിന്ദു കൃഷ്ണ

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സീറ്റ് ഉറപ്പിച്ച്‌ ബിന്ദു കൃഷ്ണ. കൊ​ല്ല​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു​വെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ. ഇന്നലത്തെ പൊട്ടിക്കരച്ചില്‍ നാടകമല്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും.

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കൊല്ലത്ത് കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസം കൂട്ടരാജി നടന്നിരുന്നു. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരുമാണ് രാജിവെച്ചത്.ബിന്ദു കൃഷ്ണയ്ക്ക് സീറ്റു നല്‍കാത്ത കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഉള്‍പ്പെടെ ഇ മെയില്‍ അയക്കുകയും ചെയ്തിരുന്നു.

നാലര വര്‍ഷക്കാലം ജില്ലയില്‍ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ജില്ലയില്‍ കോണ്‍ഗ്രസ്സിന്റെ വിജയത്തെ തന്നെ ഇത് ബാധിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇതിനൊടുവിലാണ് ബിന്ദുവിനെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button