ഇതൊക്കെയാണ് ലക്ക് , ബസ് സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു; യാത്രക്കാരന് അദ്ഭുതകരമായി രക്ഷപ്പെട്ടു

കല്ലമ്ബലം: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. സ്കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങിയെങ്കിലും യാത്രക്കാരന് അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്ലമ്ബലം വെയിലൂര്‍ സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
കല്ലമ്ബലം ജങ്ഷനില്‍ ആറ്റിങ്ങല്‍ ഭാഗത്തെ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ മാതാവിനോട് സ്കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുനിന്ന സുരേഷിനെ വര്‍ക്കല-ചിറയിന്‍കീഴ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.
സുരേഷ് തെറിച്ച് ഒരു വശത്തേക് വീണതിനാല്‍ ദുരന്തം ഒഴിവായി. സ്വകാര്യ ബസിെന്റ അടിയില്‍ കുടുങ്ങിയ സ്കൂട്ടര്‍ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.