നേമത്ത് മത്സരിക്കാനുറച്ച കെ മുരളീധരന്‍ നട്ടെല്ലുള്ള നേതാവ്; കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ്: നേമത്ത് മത്സരിക്കാന്‍ സന്നദ്ധനായ കെ.മുരളീധരനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുരളീധരന്‍ നട്ടെല്ലുള്ള നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. ആര് വന്നാലും നേമത്ത് സിപിഎം ബിജെപി മത്സരമാണ് നടക്കുകയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നേമത്ത് മുരളീധരനെ പരിഗണിക്കുന്നു എന്ന വാര്‍ത്തയോടായിരുന്നു സുരേന്ദ്രന്റെ മറുപടി.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ നടന്നത് നാടകമാണ്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ഇടയില്‍ മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള പോരാണ്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ സുരേന്ദ്രന്‍ രാവിലെ മഞ്ചേശ്വരത്ത് ഹെലികോപ്റ്ററിലാണ് പറന്നിറങ്ങിയത്. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാകുമെന്ന് ഏകദേശം ഉറപ്പായി.