Latest NewsLife StyleUncategorized

വൈറലാകാൻ വിവാഹ ഫോട്ടോഷൂട്ടിനായി സിംഹക്കുട്ടിയെ ഉപയോച്ചു; വിമർശനവുമായി സോഷ്യൽ മീഡിയ

വിവാഹ ഫോട്ടോഷൂട്ടുകൾക്ക് വ്യത്യസ്ത ആഗ്രഹിക്കുന്നവർ ആണ് നമ്മൾ എല്ലാരും. അത്തരത്തിൽ ഉള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. എന്നാൽ വൈറലാകാനായി എന്തും ചെയ്യുന്ന അവസ്ഥ അതിരുകടക്കുകയാണ് എന്നാണ് ഇവിടെയൊരു വെഡ്ഡിങ് വീഡിയോ സൂചിപ്പിക്കുന്നത്.

പാകിസ്ഥാനിലെ ലാഹോർ സ്വദേശികളായ ദമ്പതികള‍ുടെ വിവാഹ ഫോട്ടോഷൂട്ടിനായി സിംഹക്കുട്ടിയെ ഉപയോഗിച്ച സംഭവം ആണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ഇവിടെ മരുന്ന് നൽകി സിംഹക്കുട്ടിയെ മയക്കിക്കിടത്തിയാണ് ഫോട്ടോഷൂട്ടിന് ഉപയോഗിച്ചത്. ദമ്പതികൾ വിചാരിച്ച പോലെ വീഡിയോ വൈറലാവുകയും ചെയ്തു. കൂടെ സംഭവം വിവാദവുമായി.

സംഭവത്തിൽ സാമൂഹ്യ പ്രവർത്തകരും മൃഗസംരക്ഷണ സംഘടനകളും രംഗത്തെത്തുകയായിരുന്നു. ഫൊട്ടോഗ്രഫി ചെയ്ത സ്റ്റുഡിയോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഷൂട്ടിനിടെ പകർത്തിയ ഒരു വീഡിയോ പ്രചരിച്ചത്. മയക്കിക്കിടത്തിയ സിംഹക്കുട്ടിയുടെ മുകളിലായി വധുവും വരനും കൈകൾ കോർത്തുപിടിച്ച് ഇരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകാൻ എന്തും ചെയ്യുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. ഇതിനു പിന്നാലെ മൃഗസംരക്ഷണ സംഘടനകൾ ഫോട്ടോഷൂട്ടിനെതിരെ രംഗത്തെത്തുകയായിരുന്നു. ചെറിയൊരു സിംഹക്കുട്ടിയെ മരുന്നു നൽകി മയക്കിയ അതിക്രൂരമായ ഈ പ്രവർത്തിക്കെതിരെ നടപടി വേണമെന്നാണ് സംഘടനകളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button