Kerala NewsLatest NewsPoliticsUncategorized

മുതിർന്ന നേതാക്കൾക്ക് ലഭിക്കാത്ത ‘വലിയ സൗഭാഗ്യമാണ്‌ സുരേന്ദ്രന് ദേശീയ നേതൃത്വം കനിഞ്ഞ് നൽകിയത്…സുവർണാവസരമാണ്’; പരിഹാസവുമായി ശോഭാ സുരേന്ദ്രൻ?

തിരുവനന്തപുരം: കോൺഗ്രസിന് പിന്നാലെ ബിജെപിയിലും വിമതശബ്ദം. കഴക്കൂട്ടം സീറ്റ് തനിക്ക് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് എതിരെ പരിഹാസവുമായി രംഗത്ത് വന്ന് ശോഭാ സുരേന്ദ്രൻ. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കൊന്നും ലഭിക്കാത്ത വലിയ സ്വഭാഗ്യമാണ്‌ ദേശീയ നേതൃത്വം കെ സുരേന്ദ്രന് കനിഞ്ഞ് നല്കിയതെന്നായിരുന്നു ശോഭയുടെ വാക്കുകൾ. മഞ്ചേശ്വരത്തും കോന്നിയിലെ ഒരേ സമയം സുരേന്ദ്രൻ മത്സരിക്കുമെന്ന വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രൻ ഇത്തരത്തിൽ പ്രതികരിച്ചത്.

‘മുതിർന്ന നേതാക്കളായ ഒ രാജഗോപാലിനോ കുമ്മനം രാജശേഖരനോ ഈ സൗഭാഗ്യം ലഭിച്ചിട്ടില്ല. രണ്ട് സീറ്റിലാണ് സംസ്ഥാന അദ്ധ്യക്ഷൻ മത്സരിക്കുന്നത്. രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നു. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്റെ മുഴുവൻ സഹോദരീ സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരാൻ ഈ അവസരം ഉപയോഗിക്കുന്നു.’- താൻ ഇത്തവണ മത്സരിക്കുന്നില്ല എന്ന കാര്യം വളരെ നേരത്തെ തന്നെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചതാണെന്ന കാര്യവും ശോഭ ഓർമ്മിപ്പിച്ചു.

എല്ലാ സ്ഥാനാർത്ഥികൾക്കും വേണ്ടി തന്നാലാവുന്ന രീതിയിൽ പ്രവർത്തനം നടത്തുക എന്നതാണ് താൻ ആഗ്രഹിക്കുന്നതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പിന്നീട് മത്സരരംഗത്ത് ഉണ്ടാകണമെന്നും മറ്റെല്ലാം മാറ്റി വയ്ക്കണമെന്നും തനിക്ക് നിർദ്ദേശം ലഭിച്ചു. സ്ഥാനാർത്ഥി പട്ടികയിൽ നിന്നും താൻ പുറത്തായത് എങ്ങനെയെന്ന് അറിയില്ലെന്നും ഇന്നലെ രണ്ട് മണി വരെയുള്ള കാര്യങ്ങളിൽ മാത്രമാണ് അറിവുള്ളതെന്നും അവർ പറഞ്ഞു. ഇത്തരം കാര്യങ്ങൾക്ക് വലിയ പ്രസക്തിയില്ല. പാർട്ടി എന്ത് ചുമതല നൽകിയാലും അത് നിർവഹിക്കുക എന്നതിലാണ് കാര്യം. ബിജെപി നേതാവ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button