പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റിയാനോ

സീരി എയിലെ തകര്‍പ്പന്‍ ഹാട്രിക്കോടെ ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കാലിയാരിക്കെതിരെ എവേ മത്സരത്തില്‍ 10,25,32 മിനുട്ടുകളില്‍ പന്ത് വലയിലെത്തിച്ചാണ് ഏറ്റവും കൂടുതല്‍ ഒഫീഷ്യല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ സ്വന്തം പേരിലാക്കിയത്. ‘ഇന്ന് ഞാന്‍ പ്രൊഫഷണല്‍ കരിയറില്‍ 770-മത്തെ ഗോള്‍ സ്വന്തമാക്കി.
എനിക്കാദ്യം സംസാരിക്കാനുള്ളത് പെലയെക്കുറിച്ചാണ്. പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ലോകത്തിലെ സ്കോറിന് ലിസ്റ്റില്‍ മുകളിലെത്തുന്നതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. മെദീരയില്‍ ബാല്യകാലം ചെലവഴിച്ച ഞാന്‍ ഒരിക്കലും സ്വപനം കാണാത്ത നേട്ടമായിരുന്നു ഇത്’. ക്രിസ്റ്റിയാനോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
2002ല്‍ സ്പോര്‍ട്ടിങ് ലിസ്ബണിലൂടെ കരിയര്‍ ആരംഭിച്ച ക്രിസ്റ്റിയാനോ, തന്റെ കരിയറിലെ വലിയൊരു പ്രതിസന്ധി മുഖത്ത് നില്‍ക്കുമ്പോഴാണ് വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ടുള്ള ഹാട്രിക്ക് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. 2018ല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് ക്രിസ്റ്റിയാനോ വന്ന ശേഷം തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ യുവന്റസിന് ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം പോകാന്‍ കഴിഞ്ഞിരുന്നില്ല.