Kerala NewsLatest NewsPoliticsUncategorized
വടകരയിൽ കെ കെ രമ സ്ഥാനാർത്ഥിയാകില്ല; മത്സരിക്കാൻ താത്പര്യമില്ലെന്ന് പാർട്ടിയെ അറിയിച്ചു

കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ കെ രമ പാർട്ടിയെ അറിയിച്ചു. പകരം സ്ഥാനാർത്ഥിയെ ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും. യുഡിഎഫ് പിന്തുണയോടെയാണ് ആർഎംപി വടകരയിൽ മത്സരിക്കുന്നത്.
രക്തസാക്ഷിയായ ടി പി ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെ കെ രമ മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ കെ കെ രമ സ്ഥാനാർത്ഥിയാവുകയാണെങ്കിൽ പിന്തുണക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
എന്നാൽ, സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടി സ്വതന്ത്രമായി തീരുമാനമെടുക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. രമയില്ലെങ്കിൽ യുഡിഎഫ് പിന്തുണ സംശയമാണ്.