CinemaLatest NewsMovieMusicUncategorized

‘ദേ നിഖില എന്നെയും നോക്കുന്നു’; നിഖിലയെ ട്രോളി ബാദുഷയും

കൊറോണ മൂലമുണ്ടായ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മമ്മൂട്ടിയുടെ പ്രീസ്റ്റ്. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം മുന്നോട്ട് പോകയാണ്. പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപെട്ടു നടന്ന പത്രസമ്മേളനത്തിൽ മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മമ്മൂട്ടി ഉത്തരം പറയവേയാണ് നിഖില താരത്തെ നോക്കിയിരുന്നത്.

നിഖിലയുടെ ഈ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും സമൂഹ മാധ്യമങ്ങളിലൂടെ നിഖിലയ്‌ക്കെതിരെ ട്രോളുമായി വന്നിരിക്കുകയാണ്. ‘ദേ നിഖില എന്നെയും നോക്കുന്നു’ എന്ന കുറിപ്പോടെ നടിയുമൊന്നിച്ചുള്ള ചിത്രം ബാദുഷ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ നടി ഐശ്വര്യ ലക്ഷ്മിയും നിഖിലയുടെ ചിത്രം പങ്കുവെച്ചിരുന്നു. ഈ ട്രോൾ ഞാനും പങ്കുവെക്കുന്നു, കൊല്ലരുത്” എന്നായിരുന്നു ട്രോളിന് ഐശ്വര്യ നൽകിയ കമന്റ്.

<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fnmbadusha%2Fposts%2F273339527741289&width=750%20&show_text=true&height=590&appId" width="750 " height="590" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>

പ്രീസ്റ്റിൽ ജെസ്സി എന്ന അധ്യാപികയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. നടിയുടെ ഈ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് തവണയാണ് ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവെച്ചിരുന്നത്. ഫെബ്രുവരി 4ൽ നിന്ന് മാർച്ച് 4ലേക്ക് മാറ്റിയ ചിത്രം സെക്കന്റ് ഷോയുടെ കാര്യത്തിൽ തീരുമാനം ആകാത്തതിനെ തുടർന്ന് വീണ്ടും റിലീസ് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button