CinemaLatest NewsMovieNewsUncategorizedWorld
അടച്ചിട്ട സിനിമാ തിയേറ്ററുകൾ തുറക്കണം; പുരസ്‌കാര വേദിയിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് ഫ്രഞ്ച് നടി

പുരസ്കാര ദാന ചടങ്ങിൽ തുണിയുരിഞ്ഞ് ഫ്രഞ്ച് നടിയുടെ പ്രതിഷേധം. കോറിനീ മസീറോ എന്ന നടിയാണ് സീസർ പുരസ്‌കാര വേദിയിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്. കൊവിഡ് കാലത്ത് അടച്ചിട്ട സിനിമാ തിയേറ്ററുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടിയുടെ പ്രതിഷേധം. മൂന്നു മാസത്തിലേറെയായി ഫ്രാൻസിൽ സിനിമാ തിയേറ്ററുകൾ അടച്ചിരിക്കുകയാണ്.
മികച്ച വസ്ത്രങ്ങൾക്കുള്ള അവാർഡ് സമ്മാനിക്കുന്നതിനാണ് വെള്ളിയാഴ്ച നടന്ന ചടങ്ങിലേക്ക് മസീറോയെ ക്ഷണിച്ചത്. എന്നാൽ രക്തക്കറ പുരണ്ട കഴുതയുടെ തുകലും ധരിച്ചാണ് നടി വേദിയിലെത്തിയത്. തുടർന്ന് തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.
തിയേറ്ററുകൾ തുറക്കാത്തതിൽ ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സിന് എതിരേയായിരുന്നു നടി കോറിനീ മസീറോയുടെ പ്രതിഷേധം. അതേസമയം തിയേറ്ററുകൾ തുറക്കില്ലെന്ന കർശന നിലപാടിലാണ് സർക്കാർ.