തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കും,തീരുമാനം ഹൈക്കമാന്റിന്റെ സമ്മര്‍ദ്ദത്തിലോ?

ഏറെ നാടകീയതകള്‍ക്കൊടുവില്‍ തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും. ഇന്ന് വൈകീട്ടോടെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നേരത്തെ തവനൂരില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പല ഭാഗത്ത് നിന്നും അസ്വാരസ്യങ്ങളും ഉയര്‍ന്നിരുന്നു.
നിരവധി യു.ഡി.എഫ് നേതാക്കാള്‍ എന്നെ വിളിച്ചിരുന്നു. രമേശ് ചെന്നിത്തല പാലക്കാട്ട് വന്നപ്പോള്‍ കാണാനായി വിളിച്ചുവരുത്തുകയും ചെയ്തു. അദ്ദേഹമടക്കം മത്സരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സമ്മതം മൂളിയത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ആവശ്യപ്പെട്ടു.
തവനൂരില്‍ തന്‍റെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും നേതാക്കള്‍ പറഞ്ഞതോടെയാണ് അരമനസ്സോടെ സമ്മതം മൂളിയത്. ഞായറാഴ്ച സ്ഥാനാര്ഥിക പട്ടിക പുറത്തുവരുേമ്ബാള് തന്‍റെ പേരുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പേര് അതില്‍ വന്നില്ല എന്ന് മാത്രമല്ല, വിവാദങ്ങള്‍ നിലനില്‍ക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ തവനൂരും ഉള്‍പ്പെട്ടു. കൂടാതെ ഇതിന്‍റെ പേരില്‍ മലപ്പുറം ഡി.സി.സി ഓഫിസിന് മുന്നില്‍ ചിലര്‍ സമരവും തുടങ്ങി. തന്‍റെ പേരിലെ വിവാദങ്ങള്‍ കാണുമ്പോള്‍ മാനസികമായി വിഷമമുണ്ട്- ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.