താജ്‌മഹല്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു

ആഗ്ര: താജ്മഹല്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ആഗ്ര ഭരണകൂടം. സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളുടെ പ്രവേശന ടിക്കറ്റിലാണ് വര്‍ധനവ് വരുത്തിയിരിക്കുന്നത്. നേരത്തെ സ്വദേശികളായ വിനോദ സഞ്ചാരികള്‍ക്ക് താജ്‌മഹലിലേക്കുള്ള പ്രവേശനത്തുക 50 രൂപയായിരുന്നു. ഇത് ഇപ്പോള്‍ 80 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
വിദേശ സഞ്ചാരികള്‍ക്ക് 1200 രൂപയാണ് പ്രവേശന ഫീസ്.താജ്‌മഹലിലെ പ്രധാന ഭാഗത്തേക്ക് പ്രവേശിക്കുന്നതിനായി സ്വദേശികളില്‍ നിന്ന് പുതുക്കിയ നിരക്ക് 480 രൂപയും വിദേശികള്‍ക്ക് 1600 രൂപയും ഈടാക്കും.
അതേസമയം, താജ് മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി ബിജെപി നേതാവ് രംഗത്ത്. രാം മഹല്‍ എന്നോ ശിവ് മഹല്‍ എന്നോ പേരുമാറ്റണമെന്നാണ് ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങിന്റെ ആവശ്യം.മുന്‍പ് ഇത് ശിവക്ഷേത്രമായിരുന്നു എന്നാണ് ഇയാളുടെ വാദം. ഇതേ ആവശ്യം മുന്‍പ് പല തവണ ഉന്നയിച്ചിട്ടുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം.