Kerala NewsLatest NewsNationalUncategorized
മുല്ലപ്പെരിയാർ കേസിൽ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂ ഡെൽഹി: മുല്ലപ്പെരിയാർ കേസിൽ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. റൂൾ കർവ് ഷെഡ്യൂൾ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാർ ഡാം മേൽനോട്ട സമിതിക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
വിവരങ്ങൾ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും കോടതിയുടെ മുന്നറിയിപ്പ് നൽകി. റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെൻറേഷൻ എന്നീ കാര്യങ്ങളിൽ നാലാഴ്ചയ്ക്കകം മേൽനോട്ട സമിതി തീരുമാനമെടുക്കണമെന്നും നിർദ്ദേശമുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിൻറെ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കാനും മേൽനോട്ട സമിതിയോട് കോടതി നിർദ്ദേശിച്ചു. ഏപ്രിൽ 22 ന് കേസ് വീണ്ടും പരിഗണിക്കും