കിറ്റ്,പെന്‍ഷന്‍,റോഡുകള്‍ അങ്ങനെയെല്ലാം നല്ല രീതിയില്‍, പിണറായി വീണ്ടും അധികാരത്തിലെത്തുന്നതില്‍ പ്രതിപക്ഷത്തിന് നിരാശയെന്ന്

തിരുവനന്തപുരം: കോവിഡ് കാലത്തെ കിറ്റ്, പെന്‍ഷന്‍ വര്‍ധനയും കൃത്യമായ വിതരണവും. കൂടാതെ സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികളും പുതിയ റോഡുകളുടെ നിര്‍മാണവും. അങ്ങനെ എണ്ണയെണ്ണി പറയാന്‍ കുറെയുണ്ട് ഇടതുപക്ഷത്തിന്. ജനങ്ങള്‍ എല്‍ ഡി എഫില്‍ വലിയ പ്രതീക്ഷയും വിശ്വാസവും പുലര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗതാഗത യോഗ്യമായ റോഡുകള്‍, പാലങ്ങള്‍,വിദ്യാലയത്തിന് വന്ന മാറ്റങ്ങള്‍ ഇതൊന്നും ആര്‍ക്കും മറച്ചുവയ്ക്കാന്‍ പറ്റുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം കടുത്ത നിരാശയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെ വികസനമെന്ന ചോദ്യം തന്നെ നിരാശയില്‍ നിന്നുണ്ടായതാണെന്നും, അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ജനങ്ങള്‍ കടുത്ത പ്രയാസമനുഭവിക്കേണ്ട ഘട്ടത്തിലൂടെ കടന്നുവന്നു. പക്ഷേ ആ പ്രയാസവും ദുരിതവും അതേ രീതിയില്‍ കേരളത്തിന് അനുഭവിക്കേണ്ടി വന്നില്ല. അതിനിടയാക്കിയത് ജനങ്ങളോടൊപ്പം സര്‍ക്കാര്‍ ചേര്‍ന്നു നിന്നതുകൊണ്ടാണ്. ഇത് കൃത്യമായി അനുഭവത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റേതായ സംതൃപ്തി, സന്തോഷം എല്ലാ വിഭാഗം ജനങ്ങളിലും കാണാന്‍ കഴിയും.’- അദ്ദേഹം പറഞ്ഞു.
കേരളം നല്ല രീതിയില്‍ മാറിയിരിക്കുന്നു.കേരളത്തിന് പുരോഗതിയുണ്ടാകില്ലെന്ന ധാരണ മാറ്റാനായി.സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസനമാണ് നടപ്പാക്കിയത്.ഇത് ബോധ്യമുള്ള ജനങ്ങള്‍ നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.