ബിജെപിക്ക് ക്ഷേത്ര നഗരിയായ ആറന്മുളയിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥിയോ? സൂരജ് ഇലന്തൂരിൻ്റെ ക്രിസ്തീയ വെല്ലുവിളി പോസ്റ്റർ വെറലാകുന്നു

തിരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹ മാധ്യമങ്ങളും ഉണര്‍ന്നു കഴിഞ്ഞു. പല സ്ഥാനാര്‍ത്ഥികളുടെയും ഫ്‌ലക്‌സുകളും മറ്റും ഫേ്‌സ്ബുക്കിലൊക്കെ നിറയുകയാണ്. ഇപ്പോഴിതാ സൂരജ് ഇലന്തൂര്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവലുകയാണ്. ബിജെപിക്ക് ക്ഷേത്രനഗരിയായ ആറന്‍മുളയില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതില്‍ ചിലര്‍ കാണിക്കുന്ന അസഹിഷ്ണുതയ്‌ക്കെതിരെയാണ് പോസ്റ്റ്. ആറന്‍മുളയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ബിജു മാത്യു ആണ് മത്സരിക്കുന്നത്. ബിജെപിയെ അനുകൂലിച്ചാണ് ഈ പോസ്റ്റ്. ആറൻമുളയിലെ ബിജെപി സ്ഥാനാർത്ഥിക്കായുള്ള സൂരജ് ഇലന്തൂരിൻ്റെ ക്രിസ്തീയ വെല്ലുവിളി പോസ്റ്റർ വെറലാകുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
എന്ത്… ആറന്മുളയിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥിയോ??
ഹിന്ദുഫീകര സംഘടനയായ ബിജെപിക്ക് ക്ഷേത്ര നഗരിയായ ആറന്മുളയിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥിയോ??
എമ്മാതിരി ആശങ്കകൾ??
അല്ല ആർക്കാണ് ആശങ്കകൾ??
ആശങ്കപ്പെടുന്നവരോട് ഒന്ന് ചോദിക്കട്ടെ…
ഇത്ര നാൾ ആറന്മുളയിൽ ഹിന്ദുസ്ഥാനാർത്ഥിയെ നിർത്തിയിട്ട് നീയൊക്കെ ബിജെപിയെ സഹായിച്ചോ??
പാർലമെന്റ് ഇലക്ഷനിൽ രണ്ട് ക്രിസ്ത്യൻ സ്ഥാനാർത്ഥികൾക്കെതിരെ ശബരിമല സംരക്ഷണനായകൻ സാക്ഷാൽ കെ സുരേന്ദ്രൻ മത്സരിച്ചപ്പോ എവിടെയായിരുന്നു നിന്റെയൊക്കെ ഹിന്ദുവികാരം??
കള്ളുകുപ്പിയും കാശും വാങ്ങിയിട്ട് നെറ്റിയിലെ പൊട്ട് തുടച്ചു കളഞ്ഞിട്ട് ആന്റോആന്റണിക്കും വീണ ജോർജ്ജിനും വേണ്ടി മനമറിഞ്ഞു പ്രവർത്തിച്ച ഹിന്ദുസ്നേഹികളെ എനിക്കറിയാം…
ബിജെപി രാഷ്ട്രീയസംഘടനയാണ്… രാഷ്ട്രനൈതിക രംഗത്തെ പരിണിതപ്രജ്ഞത വേണ്ട സമയത്ത് കൃത്യമായി പ്രകടിപ്പിക്കാൻ അറിയാവുന്ന സംഘടന…
സാക്ഷാൽ നരേന്ദ്രമോദിയും, അമിത്ഷായും, ജെ പി നദ്ദയും അംഗീകരിച്ച സ്ഥാനാർത്ഥികളാണ് കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും…
ആദ്യം പെറ്റ തള്ളയേയും ജനിപ്പിച്ച തന്തയെയുമൊക്കെ നന്നായി നോക്ക്.. എന്നിട്ട് വാ ബിജെപിയെ ഹൈന്ദവസ്നേഹം പഠിപ്പിക്കാൻ…
ആറന്മുളയിൽ ഞങ്ങളാണ് ഹിന്ദു സംരക്ഷകരെന്ന് വാ വിട്ട് കൂവി നടക്കുന്ന കോൺഗ്രസ്സ് നപുംസകങ്ങളോടാണ് ഈ പറഞ്ഞത്….