Kerala NewsLatest NewsPolitics

അന്ന് വണ്‍ ടൂ ത്രീ, ഇന്ന് പരനാറി; യൂഡിഎഫ് തന്നെ തേജോവധം ചെയ്യുന്നെന്ന് എംഎം മണി

എന്നും വിവാദങ്ങളില്‍ പെടുന്നയാണ് എംഎം മണി. പണ്ട് വണ്‍,ടു,ത്രീ എന്ന നിലയില്‍ ,സിപിഎം എതിരാളികളെ കൊന്ന് തള്ളിയിട്ടുണ്ട് എന്ന് പറഞ്ഞ് പുലിവാല്‍ പിടിച്ച എംഎം മണി ഇന്നലെ പരനാറി പ്രയോഗവുമായി രംഗത്ത് വന്നു. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തന്നെ മനപ്പൂര്‍വം തേജോവധം ചെയ്യുകയായിരുന്നുവെന്ന് മന്ത്രി എം എം മണി പറയുന്നു. മീഡിയ വണ്ണിനോടാണ് എംഎം മണി മനസ് തുറന്നത്.

ഒരു ബന്ധവുമില്ലാത്ത കേസുകളിലാണ് തന്നെ പ്രതിയാക്കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ പരനാറി പരാമര്‍ശം തന്റെ ആത്മരോഷമാണ്. തിരുവഞ്ചൂര്‍ തൊടുപുഴ വന്ന് പ്രസംഗിച്ചത് ഈ ജില്ലയില്‍ ഒരു ശല്യമുണ്ട്, അത് ഞങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നാണ്. അയാളെ കുറിച്ച് എന്തുപറയണം? എന്നാണ് എം എം മണിയുടെ ചോദ്യം. തനിക്ക് പറയാനുള്ളത് തന്റെ ഭാഷയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ ഉടുമ്പന്‍ചോലയില്‍ വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും എം എം മണി മീഡിയവണിനോട് പറഞ്ഞു.

‘ഉടുമ്പന്‍ചോലയിലെ യുഡിഎഫ് എംഎല്‍എമാര്‍ മണ്ഡലത്തോട് നീതി പുലര്‍ത്തിയില്ല. ഞാന്‍ വന്നപ്പോള്‍ സാധ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ ഇങ്ങേര് എംഎല്‍എ ആകാനോ എന്ത് ചെയ്യാനാ, മന്ത്രിയായപ്പോള്‍ ഇങ്ങേര് മന്ത്രിയായിട്ട് എന്ത് ചെയ്യാനാ എന്നെല്ലാമാണ് പലരും പ്രചരിപ്പിച്ചത്. എനിക്ക് പണി അറിയാമെന്ന് ഞാന്‍ ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കാര്യങ്ങള്‍ ചെയ്ത് കാണിച്ചുകൊടുക്കുക അതാണ് ചെയ്തത്’.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button