Kerala NewsLatest NewsNewsPolitics
കോവിഡാനന്തര ചികിത്സ,കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു

എറണാകുളം: കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിയവേയാണ് മരണം. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു അദ്ദേഹം. കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗല്‍ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാക്കി. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്ക്കറിയ) വിഭാഗം ചെയര്‍മാന്‍ ആയിരുന്നു.
രണ്ട് തവണ കോട്ടയം എം പി ആയിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു. കേരളാ സ്‌റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ആണ്. ക്‌നാനായ സഭ അസോസിയേഷന്‍ ട്രസ്റ്റി കൂടിയാണ്