ജനശതാബ്ദി ട്രെയിന്‍ 35 കിലോമീറ്റര്‍ പിന്നിലേക്കോടി

ഉത്തരാഖണ്ഡിലെ ഖതിമയിലെ ഒരു സ്റ്റോപ്പില്‍ യാത്ര അവസാനിക്കുന്നതിനു മുന്‍പ് പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസ് ഏകദേശം 35 കിലോമീറ്ററോളം എതിര്‍ദിശയില്‍ ഓടി. ദേഹിയില്‍ നിന്നും ഉത്തരാഖണ്ഡിലേക്കു പോകുന്ന ട്രെയ്‌നിലായിരുന്നു സംഭവം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒടുവില്‍ ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ യാത്രക്കാരെ ബസില്‍ കയറ്റി താനക്പൂരിലേക്ക് അയച്ചു. ഇത്രയും ദൂരം പിന്നിലേക്ക് ഓടാനുള്ള കാരണം റെയില്‍വേ വ്യക്തമാക്കി.
ഖതിമ-തനക്പൂര്‍ മേഖലയില്‍ ഓടിക്കൊണ്ടിരിക്കവേ, പാളത്തിന് കുറുകെ കന്നുകാലി കൂട്ടം ചാടിയതാണ് വിഷയം. മൃഗങ്ങളെ ഇടിക്കാതിരിക്കാനും വേണ്ടി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടുകയും ചെയ്തു. ട്രെയിന്‍ പാളം തെറ്റുകയോ, യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്തില്ല എന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. അന്വേഷണവിധേയമായി ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തു എന്ന് റയില്‍വേയില്‍ നിന്നുമുള്ള ഔദ്യോഗിക വിശദീകരണത്തില്‍ പറഞ്ഞു.