ധര്‍മജനും ഭാര്യക്കും 63.98 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം

കോഴിക്കോട്: ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും ചലച്ചിത്ര നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടിക്കും ഭാര്യ അനൂജക്കും വിവിധ ബാങ്കുകളിലായി 63.98 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം.
ധര്‍മജന് 37.49 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 26.48 ലക്ഷം രൂപയുടെയും ബാങ്ക് നിക്ഷേപമാണുള്ളത്. 2.7 കോടി രൂപയുടെ സ്വത്തുക്കളാണ് ധര്‍മജന്റെയും ഭാര്യയുടെയും രണ്ട് ആശ്രിതരുടെയും പേരിലുള്ളതെന്ന് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
40.32 ലക്ഷത്തിന്റെ കാറും 17.79 ലക്ഷത്തിന്റെ കാറും ധര്‍മജനുണ്ട്. 48,000 രൂപ വിലയുള്ള ഒരു സ്‌കൂട്ടറുമുണ്ട്.12.50 ലക്ഷത്തിന്റെ കൃഷിഭൂമിയും 50 ലക്ഷത്തിന്റെ കാര്‍ഷികേതര ഭൂമിയുമുണ്ട്.
62 ലക്ഷം രൂപ വിലമതിക്കുന്ന വീട് സ്വന്തമായുണ്ട്. ധര്‍മജന്റെ പേരില്‍ അഞ്ചു ലക്ഷത്തിന്റെ എല്‍.ഐ.സി പോളിസിയും 60 ലക്ഷത്തിന്റെ എസ്.ബി.ഐ ലൈഫ് പോളിസിയുമുണ്ട്. 12 ലക്ഷത്തിന്റെ വാഹനവായ്പയുമുണ്ട്.