Kerala NewsLatest NewsNews
മമ്മൂട്ടിയെയാണ് ഇഷ്ടം, അത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് എം.എം മണി

ഇടുക്കി: മലയാള ചലച്ചിത്ര താരങ്ങളില്‍ തനിക്കേറ്റവും ഇഷ്ടം മമ്മൂട്ടിയെയാണെന്നും അത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും മന്ത്രി എം.എം മണി. കൊവിഡ് കാലമായതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“കൊറോണ വന്നതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ല. എല്ലാ നടീനടന്മാരെയും ഇഷ്ടമാണ്. പക്ഷെ വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ ആണ്. അത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. നടിമാരില്‍ കെ. ആര്‍ വിജയയെ ഇഷ്ടമായിരുന്നു,’ മണി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തും പറയുന്ന ആളല്ലെന്നും പറയേണ്ട കാര്യങ്ങള്‍ മാത്രം പറയുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.ഇടുക്കി ഉടുമ്ബന്‍ചോലയില്‍ നിന്നുമാണ് മന്ത്രി എം.എം.മണി വീണ്ടും ഇത്തവണ ജനവിധി തേടുന്നത്.