Kerala NewsLatest NewsUncategorized
3 ദിവസത്തെ സൈക്കിൾ യാത്ര; തേക്കടിയുടെ തണുപ്പിലേക്ക്

ഉദയംപേരൂർ: വിനോദയാത്രകൾക്ക് പ്രക്യതി സംരക്ഷണ വാഹനമായ സൈക്കിൾ ഉപയോഗിക്കാം എന്ന സന്ദേശവുമായി പെഡൽ ഫോഴ്സ് കൊച്ചി ഡി.ടി.പി.സി ഇടുക്കി, ഈസ്ടീ, ഓക്സിജൻ റിസോർട്ട്സ്, പാലറ്റ് വാഗമൺ, കൊമ്പൻ സൈക്കിൾസ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ തേക്കടി, പരുന്തുംപാറ, പഞ്ചാലിമേട്, കുട്ടിക്കാനം, വാഗമൺ വഴി 300 കിലോമീറ്റർ സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര നടത്തുന്നു
ഏപ്രിൽ 11ന് വെളുപ്പിന് ആരംഭിക്കുന്ന 3 ദിവസത്തെ യാത്രയിൽ പങ്കെടുക്കുന്നവർക്ക് ടി ഷർട്ട്, റിസോർട്ടുകളിൽ താമസം, ഭക്ഷണം, ആക്റ്റീവ് റൈഡർ ഗ്രീൻ കാർഡ് പദവി തുടങ്ങിയവ ലഭിക്കുന്നതാണെന്ന് പെഡൽ ഫോഴ്സ് ഫൗണ്ടർ ചെയർമാൻ ജോബി രാജു, റൈഡ് ക്യാപ്റ്റൻ സന്തോഷ് ജോസഫ് എന്നിവർ പറഞ്ഞു. www.pedalforce.org എന്ന വെബ് സൈറ്റ് വഴി പേര് നൽകാം. 98475 33898