CrimeGulfUncategorized

നടു റോഡിൽ കുട്ടികളുടെ കാർ കെട്ടിവലിച്ച് അഭ്യാസപ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്തു

മസ്‍കത്ത്: നടു റോഡിൽ കുട്ടികളുടെ കാർ കെട്ടിവലിച്ച് അഭ്യാസപ്രകടനം നടത്തിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. ഒമാനിലാണ് സംഭവം നടന്നത്. കുട്ടികളുടെ കാറിൽ ഇരിക്കുന്ന ഒരാളെ ഇരുചക്ര വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. മറ്റു ചിലർ ഇവരെ ഇരുചക്ര വാഹനങ്ങളിൽ അനുഗമിക്കുന്നതും കാണാം.

മസ്‍കത്ത് ഗവർണറേറ്റ് പൊലീസാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെ അറസ്റ്റ് ചെയ്‍തത്. ഗതാഗത തടസമുണ്ടാക്കിയതിനും സ്വന്തമായും മറ്റുള്ളവർക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടതിനും പുറമെ സുപ്രീം കമ്മിറ്റിയുടെ നിർദേശം ലംഘിച്ച് മാസ്‍ക് ധരിക്കാതെ പൊതുസ്ഥലത്ത് ഒത്തുകൂടിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button