പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ഥികളുടെ ഹരജി ഹൈകോടതിയില്‍

കൊച്ചി: ഇന്ന് ഹൈക്കോടതയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹര്‍ജി നല്‍കും. നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെയാണ് ഹര്‍ജി. കേസ് പ്രത്യേക സിറ്റിംഗ് നടത്തി കേള്‍ക്കണമെന്നാണ് സ്ഥാനാര്‍ത്ഥികളുടെ അഭിഭാഷകന്റെ ആവശ്യം. ഇത് കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് തന്നെ ഹര്‍ജി കോടതി പരിഗണിക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തി കോടതി ഹര്‍ജി പരിഗണിക്കും. ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് തലശ്ശേരി, ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥികളാണ്. ബിജെപിയുടെ കണ്ണര്‍ ജില്ലാ അധ്യക്ഷനായ എന്‍ ഹരിദാസ് തലശ്ശേരി മണ്ഡലം സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തിന്‍റെ പത്രിക ഇന്നലെ തള്ളിയിരുന്നു.
ദേശീയ അദ്ധ്യക്ഷന്‍റെ ഒപ്പോട് കൂടിയ സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം അനുവദിച്ചുള്ള കത്ത് ഇല്ല എന്നതിനാല്‍ ആണ് അദ്ദേഹത്തിന്‍റെ പത്രിക തള്ളാന്‍ കാരണം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് ബിജെപി എത്തിയ മണ്ഡലമാണ്. ഇവിടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും സ്വീകരിക്കാതായതോടെ ബിജെപിയുടെ ശക്തി കേന്ദ്രമായ മണ്ഡലത്തില്‍ അവര്‍ക്ക് സ്ഥാനാര്‍ഥി ഇല്ലാതായി. കഴിഞ്ഞ തവണ 22000ത്തിലേറെ വോട്ട് ആണ് ഇവിടെ ബിജെപിക്ക് ലഭിച്ചത്. ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി നിവേദിതയുടെ പത്രിക ആണ് തള്ളിയത്. ഇതിന് കാരണം പത്രികയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍റെ ഒപ്പില്ലാത്തതിനാലാണ് .