CinemaLatest NewsMovieUncategorized

ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി… ആരാധകന്റെ ട്രോളിന് മറുപടിയുമായി നടി

കേരള ഹൗസ് ഉടൻ വിൽപനയ്ക്ക്, അവൻ ചാണ്ടിയുടെ മകൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രീദേവിക. തുടക്കകാലത്തെ സിനിമകളിൽ നായികയായ ശ്രിദേവിക ഒരു കുപ്രസിദ്ധ പയ്യനിലാണ് മലയാളത്തിൽ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളിൽ ശ്രീദേവിക അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ അത്രയങ്ങ് ശ്രദ്ധിക്കപ്പെടുന്നില്ല എന്ന് സൂചിപ്പിച്ച് ഒരാൾ ട്രോളിയതിന് മറുപടിയുമായി ശ്രീദേവിക തന്നെ രംഗത്ത് എത്തിയതാണ് ചർച്ചയാകുന്നത്. ശ്രീദേവികയുടെ ഫോട്ടോ ഉൾപടെയായിരുന്നു ട്രോൾ. താൻ എവിടെയും പോയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ശ്രീദേവിക രംഗത്ത് എത്തിയത്.

ജയറാം നായകനായ പാർഥൻ കണ്ട പരലോകം എന്ന സിനിമയിലെ ശ്രീദേവികയുടെ ഫോട്ടോയാണ് ട്രോളാക്കിയത്. ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ല എന്ന കമന്റോടെയായിരുന്നു ട്രോൾ. ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ട്, ബ്രോ എന്ന മറുപടി കമന്റുമായി ശ്രീദേവിക തന്നെ രംഗത്ത് എത്തി. ഇപോൾ ശ്രീദേവികയുടെ കമന്റാണ് എല്ലാവരും ചർച്ചയാക്കുന്നത്. തനിക്ക് എതിരെയുള്ള ട്രോളിന് ശ്രീദേവിക തന്നെ മറുപടി പറഞ്ഞതാണ് ചർച്ച. 2004 ൽ രാമകൃഷ്‍ണ എന്ന തമിഴ് ചിത്രത്തിൽ നായികയായിട്ടാണ് ശ്രീദേവിക വെള്ളിത്തിരയിലെത്തുന്നത്.

മലയാളത്തിൽ കേരള ഹൗസ് ഉടൻ വിൽപ്പനയ്‍ക്ക് എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. പൈലറ്റ് ആയ രോഹിത് രാമചന്ദ്രനുമായി 2010ൽ ശ്രീദേവിക വിവാഹിതയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button