Kerala NewsLatest NewsPoliticsUncategorized

രണ്ട് ദിവസത്തെ പര്യടനത്തിനയി രാഹുൽ ഗാന്ധി കേരളത്തിലെത്തി

കൊച്ചി: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്നതിനിടെ രണ്ട് ദിവസത്തെ പര്യടനത്തിനയി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെ നെടുമ്ബാശ്ശേരിയിലെത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മണ്ഡലങ്ങളിൽ അദ്ദേഹം ഇന്നും നാളെയും പ്രചാരണത്തിന് ഇറങ്ങും. സെന്റ് തെരേസാസ് കോളേജ് വിദ്യാർത്ഥികളുമായുള്ള സംവാദമാണ് ആദ്യ പരിപാടി. തുടർന്ന് വൈപ്പിൻ, കൊച്ചി, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കും. വൈകുന്നേരം ആലപ്പുഴയിലെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലെ പൊതുയോഗങ്ങങ്ങൾക്ക് ശേഷം ഇന്നത്തെ പ്രചാരണം സമാപിക്കും.

നാളെ കോട്ടയം ജില്ലയിൽ പര്യടനം നടത്തുന്ന അദ്ദേഹം കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാല, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്ബാവൂർ, അങ്കമാലി മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button