Kerala NewsLatest NewsUncategorized

ചെന്നിത്തലയുടെ പരാതി ശെരിവച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; വോട്ടർപട്ടികയിൽ ഇരട്ടിപ്പ് ഉണ്ട്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ ഇരട്ടിപ്പ് സ്ഥിരീകരിച്ച്‌ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി പ്രകാരം നടത്തിയ പരിശോധനയിലാണ് ഇരട്ടവോട്ട് കണ്ടെത്തിയത്.

തവനൂരിൽ ചൂണ്ടിക്കാട്ടിയ പരാതികളിൽ 70 ശതമാനം ഇരട്ടവോട്ടാണ്. കോഴിക്കോട് 3700, കാസർകോട് 640 ഇരട്ടവോട്ടുകളും കണ്ടെത്തി. ഇക്കാര്യത്തിൽ അന്വേഷണം മുന്നോട്ടുപോകും. ഒന്നും മറച്ചുവെക്കില്ല. അതത് ജില്ലാ കലക്ടർമാർക്ക് പരാതികൾ നൽകി.

ഇരട്ടവോട്ട് ആദ്യമായി സംഭവിക്കുന്നതല്ലെന്നും കാലാകാലങ്ങളായിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബി എൽ ഒമാർ പരിശോധിക്കാത്തത് പ്രശ്‌നമായി. സംസ്ഥാനത്തിന് പുറത്തും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button