Kerala NewsLatest NewsNews

പാര്‍ട്ടി പ്രീ പോള്‍ സര്‍വേയിലും പി. രാജീവ് രണ്ടാം സ്ഥാനത്ത്, തുടര്‍ ഭരണവും സാധ്യമല്ല

കളമശ്ശേരി: കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും പ്രീ പോൾ സർവ്വേ നടത്തുന്നുണ്ടെങ്കിലും 3 പാർട്ടികളും അതിനെ പൂർണ്ണമായി വിശ്വസിക്കുന്നില്ല. പ്രധാന കാരണം സ്ഥാനാർഥി നിര്ണയത്തിന്ന് മുന്പുള്ളതാണ് പല സർവേകളും എന്നുള്ളത് കൊണ്ട് തന്നെയാണ്. എന്നാൽ പാർട്ടി നടത്തിയ അഭിപ്രായ സർവേയിൽ തുടർ ഭരണം ഉണ്ടാകില്ല എന്ന സൂചന ലഭിച്ചു എന്നുള്ളതാണ്. സ്ഥാനാർഥി നിർണയം പൂർണമായ ഈ ആഴ്ച നടത്തിയ സർവ്വേ പ്രകാരം എൽ ഡി എഫിന് 62 മുതൽ 68 സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

പാർട്ടി വളരെ ഗൗരവത്തോടെ നോക്കി കണ്ട പല മണ്ഡലങ്ങളും കൈവിട്ടു പോകും എന്ന് പറയപ്പെടുന്നു. അതിൽ തന്നെ ഏറ്റവും ചർച്ചാവിഷയമായ മണ്ഡലമാണ് കളമശ്ശേരി. ഇവിടെ ജനകീയൻ എന്ന് വിശേപ്പിച്ചു ഇറക്കിയ പി രാജീവിന് മണ്ഡലത്തിൽ ഒരു സ്വാധീനവും ഉണ്ടാക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല പാർട്ടിക്കാർക്ക് തന്നെ താല്പര്യമില്ല എന്ന പൊതു വികാരവും പുറത്തു വന്നു. കഴിഞ്ഞ തവണ എൽ ഡി എഫിന് കിട്ടിയ വോട്ട് വിഹിതം പോലും ഉണ്ടാകില്ല എന്ന് ലോക്കൽ കമ്മിറ്റി റിപ്പോർട്ട് ആധാരമാക്കി പാർട്ടിക്ക് നൽകിയിട്ടുണ്ട് . ഇതിന്റെ പ്രധാന കാരണം പി.രാജീവ് എന്ന സ്ഥാനാർഥി തന്നെയാണ് എന്നുള്ളതാണ്.

അബ്ദുൽ ഗഫൂറിനെ പോലെ മണ്ഡലത്തിൽ ഏറ്റവും സുപരിചിതനായ സ്ഥാനാർഥി വരും എന്ന് മുൻപേ കാണാനുള്ള ശേഷി പാർട്ടിക്കുണ്ടായില്ല എന്ന് തന്നെയാണ് താഴെ തട്ടിലുള്ള പാർട്ടി പ്രവർത്തകർ പറയുന്നത്. ബി ജെ പി യുമായുള്ള വോട്ട് കച്ചവടം നടത്തിയാൽ പോലും ഇവിടെ വിജയിക്കുക എന്ന് സാധ്യമല്ലാത്ത ഒരു കാര്യമായി നിലനിൽക്കുന്നു. താഴെ തട്ടിലുള്ള പാർട്ടി പ്രവർത്തകരുടെ അഭിപ്രായം മാനിച്ചു ചന്ദറാണ് പിള്ളയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ശക്തമായ ഒരു മത്സരം കാഴ്ചവെക്കാൻ സാധിക്കുമായിരുന്നു എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button