മകളുടെ വിവാഹം മുടക്കി,ചോദ്യം ചെയ്ത പിതാവിനെ അയല്‍വാസികള്‍ മര്‍ദിച്ചതായി പരാതി

കോഴിക്കോട്: മകളുടെ വിവാഹം മുടക്കിയത് ചോദ്യം ചെയ്ത പിതാവിനെ അയല്‍വാസികള്‍ മര്‍ദിച്ചതായി പരാതി. പെയിന്റിങ് തൊഴിലാളിയായ ചെറ്റക്കണ്ടിയിലെ കല്ലില്‍ നാസര്‍ (48) നാണ് മര്‍ദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ നാസറിനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച സംഭവം.
മര്‍ദ്ദനമേറ്റ നാസറിന്റെ മകള്‍ക്ക് വരനായി കണ്ടെത്തിയ യുവാവിനെതിരെ അപവാദം പ്രചരിപ്പിക്കുകയും കല്യാണത്തില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തത് അയല്‍വാസികളാണെന്നാണ് നാസറും ബന്ധുക്കളും പറയുന്നത്.ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കഴുത്തിനും വയറ്റിലും സാരമായ പരിക്കേറ്റ നാസര്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.