പൊലീസ് സ്റ്റേഷനില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി,ദൃശ്യം മോഡല്‍ കൊലപാതകം

അഹമ്മദാബാദ്: മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ മോഡലിലുള്ള നിരവധി കൊലപാതകങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, അതിനോട് ഏറ്റവും അടുത്ത് നില്ക്കുന്ന സംഭവമാണ് ഗുജറാത്തിലുണ്ടായത്. സൂറത്തിലെ ഖത്തോദര പൊലീസ് സ്റ്റേഷനില്‍ നിന്ന് വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടമാണ് ലഭിച്ചത്.
സ്റ്റേഷന് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നീക്കുന്നതിനായി ക്രെയിനെത്തിച്ചിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
രണ്ട് വര്‍ഷമായി സ്റ്റേഷനിലുള്ള വാഹനങ്ങളാണ് നീക്കാന്‍ തീരുമാനിച്ചത്. നാല് വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് അസ്ഥികൂടമെന്നാണ് വിലയിരുത്തല്‍. ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുയെന്നും പൊലീസ് അറിയിച്ചു.