ബാലഭാസ്‌കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹര്‍ജി സമര്‍പ്പിച്ചു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
ബാലഭാസ്‌കറിന്റെ മരണത്തില്‍ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഡ്രൈവര്‍ അര്‍ജുന്‍ അശ്രദ്ധമായും അമിത് വേഗതയിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കള്ള തെളിവുകള്‍ നല്‍കിയതിന് കലാഭവന്‍ സോബിക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം കലാഭവന്‍ സോബിയും ബാലഭാസക്കറിന്റെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.