CinemaLatest NewsNationalNews

തുടര്‍ച്ചയായ റെയ്ഡിലുടെ തന്നെ ഭയപ്പെടുത്തേണ്ട ; കമല്‍ഹാസന്‍

ചെന്നൈ: അഭിനേതാവ് കമലഹാസന്റെ വാഹനം തടഞ്ഞ് നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റെയ്ഡ് നടത്തിയതില്‍ വിവാദം പുകയുന്നു. തുടര്‍ച്ചയായ റെയ്ഡിലൂടെ തന്നെ ഭയപ്പെടുത്തേണ്ട എന്ന് മക്കള്‍ നീതി മണ്‍ട്രം നേതാവ് കമലഹാസന്‍ പ്രതികരിച്ചു.

കേന്ദ്ര ഏജന്‍സികളെ കാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്നും കമലഹാസന്‍ തുറന്നടിച്ചു. ഇന്നലെ രാത്രി തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വെച്ച്‌ കമലഹാസന്റെ വാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു കമ്മീഷന്റെ പരിശോധന നടന്നത്.

അതേസമയം ചെപ്പോക്ക് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഉദയനിധി സ്റ്റാലിന്‍ സത്യവാങ്മൂലത്തില്‍ നല്‍കിയ സ്വത്ത് വിവരങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച്‌ അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തു നല്‍കി. അണ്ണാ ഡിഎംകെയ്ക്ക് പുറമേ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡിഎംകെ പ്രചാരണം ശക്തമാക്കി. പാചക വാതക വിലവര്‍ധനവും പൗരത്വ ഭേദഗതി നിയമവും ഡിഎംകെ ചര്‍ച്ചയാക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button