Kerala NewsLatest NewsNews

മക്കള്‍ക്ക് രണ്ടാള്‍ക്കും മാറാവ്യാധി, എന്നിട്ടും കോടികള്‍ ലഭിച്ച ടിക്കറ്റ് തിരികെ കൊടുത്ത സ്മിജയ്ക്ക് കേരള പോലീസിന്റെ അഭിനന്ദനം

കഴിഞ്ഞ ദിവസമാണ് സ്മിജ എന്ന യുവതി കടം പറഞ്ഞു വച്ച ലോട്ടറി ടിക്കറ്റ് ഉടമയ്ക്ക് നല്‍കിയ സംഭവം. കോടികള്‍ ലഭിച്ച ആ ടിക്കറ്റ് കഷ്ടപ്പാടുകള്‍ക്കിടയിലും കോടികള്‍ കണ്‍മുന്നില്‍ തെളിഞ്ഞിട്ടും സത്യസന്ധത വിട്ടുകളയാത്ത യുവതി മാതൃകയാണ്. ഇപ്പോളിതാ കേരളാ പോലീസും സ്മിജയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സ്മിജയുടെ സത്യസന്ധതക്ക് ബിഗ് സല്യൂട്ട് നൽകുന്ന വാക്കുകൾക്ക് കോടികളേക്കാൾ മൂല്യമുണ്ടെന്ന് തൻ്റെ പ്രവർത്തിയിലൂടെ തെളിയിച്ച സ്മിജ ഇന്നത്തെ സമൂഹത്തിന് സമാനതകളില്ലാത്ത മാതൃകയാണ്. ലോട്ടറി ഏജന്റ് സ്മിജയുടെ കയ്യില്‍ നിന്നും കടം പറഞ്ഞ ലോട്ടറി ടിക്കറ്റിലൂടെയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ പി.കെ. ചന്ദ്രനെ തേടി ആറ് കോടിയുടെ ഭാഗ്യമെത്തിയത്. കടമായി പറഞ്ഞുവച്ച ടിക്കറ്റിന് ആറുകോടി സമ്മാനമടിച്ചിട്ടും യാതൊരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ടിക്കറ്റ് െകെമാറാന്‍ സ്മിജ മടി കാട്ടിയില്ല.

രാജഗിരി ആശുപത്രിക്ക് മുന്‍പിലാണ് സ്മിജയുടെ ടിക്കറ്റ് കച്ചവടം. പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ വില്‍പ്പന നടത്തുന്നത്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് എസ്.ഡി. 316142 എന്ന നമ്പറിലൂടെ ചന്ദ്രന്‍ സമ്മാനം നേടിയത്. ഞായറാഴ്ച 12 ബമ്പര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന്‍ ടിക്കറ്റ് തെരഞ്ഞെടുത്തു.സമ്മാനമുണ്ടെന്ന് അറിഞ്ഞ ഉടനെ ടിക്കറ്റ് ചന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു. മൊെബെലിലൂടെ പറഞ്ഞുവച്ച ടിക്കറ്റ് വാട്ട്‌സ് ആപ്പിലൂടെ ചന്ദ്രന് അയച്ചു കൊടുത്തിരുന്നെങ്കിലും ടിക്കറ്റ് നല്‍കിയിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചുപറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി.

പട്ടിമറ്റം വലമ്പൂരില്‍ െലെഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും രാജേഷും മക്കളും താമസിക്കുന്നത്. മൂത്തമകന്‍ മസ്തിഷ്‌ക്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടു വയസ്സുകാരന്‍ അര്‍ബുദ ചികിത്സയിലും. ദുരിതമായ സാഹചര്യത്തില്‍ പോലും സ്മിജ കെ. മോഹനെ ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല. ഭാഗ്യക്കുറി കൊണ്ടുവരുമായിരുന്ന കോടികളേക്കാള്‍ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന് സ്മിജ ലോകത്തോട് വിളിച്ചുപറയുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button