Kerala NewsLatest NewsNews
കിഫ്ബിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

തിരുവനന്തപുരം: കിഫ്ബിയില്‍ കേന്ദ്ര ഏജന്‍സികളുടെ പിടിമുറുകുന്നു. കിഫ്ബിയില്‍ ആദായ നുകുതി വകുപ്പ് പരിശോധന നടത്തുകയാണ്. വിദ്യാഭ്യാസ വകുപ്പിലെ പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നടപടി. നോട്ടീസിനു കിഫ്ബി നല്‍കിയ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ഓഫീസില്‍ പരിശോധന എന്നാണ് സൂചന.
വിദ്യാഭ്യാസ വകുപ്പിലെ പദ്ധതികള്‍ക്കു പുറമേ കഴിഞ്ഞ അഞ്ചു വര്‍ഷമായി കിഫ്ബി നടത്തിയ പദ്ധതികളും നികുതി വിവരങ്ങളും ആദായ നികുതി വകുപ്പ് തേടിയിരുന്നു. വിദേശ ഫണ്ട് ഇടപാടുകളും പരിശോധനയിലുണ്ട്.
വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കടമെടുപ്പ് സംബന്ധിച്ച് കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതിനിടെയാണ് ആദായ നികുതി വിഭാഗത്തിന്റെ പരിശോധന.