Kerala NewsLatest News
ഹമ്പട കള്ളാ…എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്കും ഭാര്യക്കും രണ്ടിടത്ത് വോട്ട്

എറണാകുളം: പെരുമ്പാവൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്കും ഭാര്യ മറിയം എബ്രാഹിമിനും ഇരട്ട വോട്ടെന്ന് റിപ്പോര്‍ട്ട്. പെരുമ്പാവൂര്‍ രായരമംഗലം പഞ്ചായത്തിലും മുവാറ്റുപ്പുഴ മാറാടി പഞ്ചായത്തിലുമാണ് വോട്ട് കണ്ടെത്തിയത്. രായരമംഗലം പഞ്ചായത്തിലെ 142ാം ബൂത്തിലും മാറാടി പഞ്ചായത്തിലെ 130ാം ബൂത്തിലുമാണ് വോട്ടുള്ളത്.
രായരമംഗലം പഞ്ചായത്തിലാണ് തനിക്കും ഭാര്യക്കും വോട്ടുള്ളതെന്ന് എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. മാറാടിയിലെ ബൂത്തില്‍ അഞ്ച് വര്‍ഷം മുമ്ബാണ് വോട്ട് ഉണ്ടായിരുന്നത്. അവിടെ നിന്നും വോട്ട് മാറ്റിയതാണ്. പുതിയ സംഭവം തെരഞ്ഞെടുപ്പ് കമീഷന്‍റെ പാളിച്ചയാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നും എല്‍ദോസ് വ്യക്തമാക്കി.