CovidLatest NewsNationalSportsUncategorized
സച്ചിൻ ടെൻഡുൽക്കർക്ക് കൊറോണ സ്ഥിരീകരിച്ചു

മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർക്ക് കൊറോണ സ്ഥിരീകരിച്ചു. സച്ചിൻ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശാനുസരം കൊറോണ ചട്ടങ്ങൾ പാലിച്ച് വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണ് അദ്ദേഹം. കുടുംബാംഗങ്ങളിൽ മറ്റാർക്കും കൊറോണ പോസിറ്റീവായിട്ടില്ല. തന്നെയും രാജ്യത്തെ എല്ലാവരെയും പരിപാലിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് സച്ചിൻ ട്വീറ്റിൽ നന്ദി അറിയിച്ചു.
അടുത്തിടെ അവസാനിച്ച വേൾഡ് സേഫ്റ്റി ടി20 സീരീസിൽ സച്ചിൻ കളിച്ചിരുന്നു. ടൂർണമെൻറിൽ കിരീടമുയർത്തിയത് സച്ചിൻ നയിച്ച ഇന്ത്യൻ ലെജൻഡ്സാണ്.