കേരള ബിജെപിയെ വിഴുങ്ങി കർണാടക ബിജെപി

കേരളത്തിലെ എല്ലാ പ്രധാന നിയോജക മണ്ഡലങ്ങളിലും മൂന്ന് വീതം കർണാടക എംഎൽഎ മാർ ബിജെപി യുടെ ഇലക്ഷൻ നിരീക്ഷകർ എന്ന പേരിൽ തമ്പടിച്ച് കഴിയുന്നു. ഇലക്ഷൻ ഫണ്ടിന്റെ ഭൂരിഭാഗവും ഇവരുടെ സുഖസൗകര്യങ്ങൾക്കായി വലിയ തോതിൽ ചിലവഴിക്കുന്നതായി പാർട്ടിയിൽ വിമർശനം.
കർണാടക ബിജെപി ലിഡറായ പ്രഹ്ളാദ് ജോഷി യുടെ നേതൃത്വത്തിൽ യെഡ്യൂരപ്പയെ അധികാരത്തിൽ നിന്ന് പുറത്തു ചാടിക്കാൻ അവസരം കാത്ത് കിടക്കുന്ന എം.എൽ.എ മാരാണ് കേരളത്തിലെത്തിയിരിക്കുന്ന പുതിയ താരങ്ങൾ. ഇവർക്ക് കർണാടകയിൽ യെഡ്യൂരപ്പയ്ക്ക് എതിരായ വിമതനീക്കം ശക്തിപ്പെടുത്തുന്നതിനാവശ്യമായ സാമ്പത്തികം തരപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ടെന്ന് ആക്ഷേപമുണ്ട്. ഇവരുടെ കേരളത്തിലെ വരവിന് പിന്നിൽ യെഡ്യൂരപ്പയുടെ കടുത്ത എതിരാളിയായ ബി.എൽ. സന്തോഷിന്റ ആശീർവാദവുമുണ്ടെന്ന് കർണാടക-പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നു.
ഇപ്പോൾ ബിജെപിയിൽ “ഇലക്ഷൻടൂറിസം” പൊടിപൊടിക്കുകയാണ്. പാർട്ടിക്ക് “ഇലക്ഷൻ” എന്ന് പറഞ്ഞാൽ കർണാടകയിലെ നേതാക്കളുടെ വിനോദ സഞ്ചാരം മാത്രം ! എല്ലാവരും ടൂറിസ്റ്റുകളായി വന്ന് പോകുന്നു. ചുരുക്കത്തിൽ നല്ലതായി പണവും ധൂർത്തടിച്ച് ഒരു സുഖിക്കൽ മാത്രമായി ‘ഇലക്ഷൻ’ ചുരുങ്ങുന്നു എന്ന ആക്ഷേപവും ശക്തിയായി നിലനിൽക്കുന്നു.