CovidKerala NewsLatest News

കൊച്ചി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്

എറണാകുളം: കൊച്ചി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തന്നോട് അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.

പ്രിയമുള്ളവരെ,
ഇന്നലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു രാത്രിയില്‍ നടത്തിയ പരിശോധനയില്‍ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നു.
എന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കണം.
എന്നോട് ഏറ്റവും അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണം.
” ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ എല്ലാവരും കൂടെ ഉണ്ടാകണം”
സ്നേഹത്തോടെ നിങ്ങളുടെ
ടോണി ചമ്മണി

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ മൂന്നിനാണ് കൊട്ടിക്കലാശം. പിന്നീട് നിശബ്ദ പ്രചാരണമായിരിക്കും. ഏപ്രില്‍ ആറാം തിയതിയാണ് നിയമസഭ തിരഞ്ഞെടുപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button