CrimeDeathLatest NewsNationalUncategorized
എഐഎംഐഎം നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു

ഹൈദരാബാദ്: എഐഎംഐഎം നേതാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. ഹൈദരാബാദിലെ മൈലാർദേവ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അസദ് ഖാൻ(40) ആണ് കൊല്ലപ്പെട്ടത്. പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയാണ് എഐഎംഐഎം.