CrimeLatest NewsNationalUncategorized
മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടികൾക്ക് ഉടമയുടെ ക്രൂര മർദനം; കെട്ടിയിട്ട് മർദിച്ച് ചാണകം നൽകി; രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടികൾക്ക് ഉടമയുടെ ക്രൂര മർദനം. തെലങ്കാനയിലെ മഹ്ബുബാബാദിലാണ് സംഭവം. അതിക്രമത്തിൻറെ വിഡിയോ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
13ഉം 16ഉം വയസുള്ള ആൺകുട്ടികൾക്കാണ് മർദനമേറ്റത്. തോട്ടത്തിൽനിന്ന് മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടികളെ പിടികൂടുകയായിരുന്നു. തുടർന്ന് കുട്ടികളുടെ കൈ രണ്ടും പിറകിലേക്ക് പിടിച്ചുകെട്ടിയശേഷം കാവൽക്കാരായ യക്കുവും രാമുലുവും വടികൊണ്ട് അടിച്ചു. കൂടാതെ ശിക്ഷയായി ചാണകവും നൽകി.
അതേസമയം മാങ്ങ മോഷ്ടിച്ചുവെന്ന ആരോപണം കുട്ടികൾ നിഷേധിച്ചു. കാണാതായ നായെ തിരഞ്ഞാണ് തോട്ടത്തിലെത്തിയതെന്നും കുട്ടികൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ കാവൽക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.