അഞ്ച് വർഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച് സോമി അലി അമേരിക്കയിലേക്ക് പോയതിന് കാരണം!!!

ഒരു കാലത്ത് ബോളിവുഡിൽ ചൂടുപിടിച്ച ചർച്ചയായിരുന്നു നടൻ സൽമാൻ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. അഞ്ച് വർഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച് സോമി അലി അമേരിക്കയിലേക്ക് തിരിച്ചുപോയി. അന്ന് തങ്ങളുടെ പ്രണയത്തിൽ എന്താണെന്ന് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് സോമി അലി ഇപ്പോൾ.
രണ്ടു പതിറ്റാണ്ടിലേറെയായി ആ പ്രണയം തകർന്നിട്ട്. സൽമാൻ എന്നെ ചതിച്ചു. ഞാൻ പ്രണയം അവസാനിപ്പിച്ച് അമേരിക്കയിലേക്ക് തിരികെ പോന്നു. അതിന് ശേഷം അഞ്ച് വർഷത്തോളം സൽമാനോട് സംസാരിച്ചില്ല. പ്രണയം തകർന്നതിന് ശേഷം ഇന്ത്യയിൽ തന്നെ പിടിച്ചുനിർത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് സോമി ഒരു മാധ്യമത്തോട് വ്യക്തമാക്കി.
സൽമാനോടുള്ള ആകർഷണം തലയ്ക്ക് പിടിച്ച കാലത്താണ് താൻ ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കുന്നത്. മുംബൈയിലെത്തി മോഡലിംഗും രണ്ട് സിനിമകളും ചെയ്തതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ താൻ നേരിട്ട് കണ്ടത്. എല്ലാം അവസാനിപ്പിച്ച ശേഷം അമേരിക്കയിൽ തിരികെയെത്തി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നാണ് സോമി പറയുന്നത്.
‘അന്ത്’ ആണ് സോമി അലിയുടെതായി ആദ്യം റിലീസ് ചെയ്ത ചിത്രം. ഒൻപതോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. നോ മോർ ടീയേർസ് എന്ന എൻജിഒ നടത്തുകയാണ് താരം ഇപ്പോൾ.