വികസനമാണ് നയം, ഈ എംഎല്‍എ വ്യത്യസ്തനായിരിക്കും; കോട്ടയം കളക്ടറായിരുന്ന തനിക്ക് കാഞ്ഞിരപ്പള്ളിയെ നന്നായി അറിയാമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കാഞ്ഞിരപ്പള്ളി: പൊതുജനങ്ങളുമായി അടുത്തിടപഴകുക, അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുക, അവര്‍ക്കാവശ്യമുള്ള വികസനങ്ങള്‍ എത്തിക്കുക ‘ ഇതാണ് തന്റെ നയമെന്ന് കാഞ്ഞിരപ്പള്ളിയിലെ എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം ‘ 1988 മുതല്‍ 91 വരെ കോട്ടയം കളക്ടറായിരുന്ന തനിക്ക് കാഞ്ഞിരപ്പള്ളിയെ നന്നായി അറിയാം.ഐ.എ.എസ്. ഉദ്യോഗം രാജിവച്ച് എം.എല്‍.എ.ആയി മത്സരിക്കുവാന്‍ എത്തുമ്പോള്‍ വ്യത്യസ്തനായ ഒരു എം.എല്‍.എ.ആകുവാന്‍ താന്‍ ശ്രമിച്ചത് ‘അത് നടപ്പിലാക്കുവാന്‍ താന്‍ ശ്രമിച്ചു. അഞ്ചു വര്‍ഷം കൊണ്ട് 350 കോടി രൂപ യുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ തനിക്കു സാധിച്ചു എന്നും കണ്ണന്താനം പറഞ്ഞു.427 ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ അതിന്റെ ഉത്തമ ഉദാഹരണമാണ്.ഇന്ന് ആ സിവില്‍ സ്റ്റേഷന്റെ അവസ്ഥയില്‍ സഹതാപമുണ്ടെന്നും കണ്ണന്താനം പറഞ്ഞു. കുടിവെള്ളം പോലുമില്ലാത്ത സിവില്‍ സ്റ്റേഷന്റെ അവസ്ഥ ദു:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ എം.എല്‍.എ.ആയിരുന്നപ്പോള്‍ തുടക്കം കുറിച്ച കാഞ്ഞിരപ്പള്ളി ബൈപാസ് പിന്നീട് വന്ന ജനപ്രതിനിധികള്‍ക്ക് ഒരു കല്ലിടുവാനോ, ഒരു പുല്ലു പറിക്കുവാനോ സാധിച്ചിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു ‘ താന്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍2 വര്‍ഷത്തിനകം കാഞ്ഞിരപ്പള്ളി ബൈപാസ് പൂര്‍ത്തീകരിക്കും. അഞ്ചു പഞ്ചായത്തുകള്‍ക്ക് പ്രയോജനപ്പെടുന്ന മണിമല മേജര്‍ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ധവില ജി.എസ്.റ്റി.പരിധിയില്‍പ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തതാണ് ഇവിടുതെ വില വര്‍ദ്ധനവിന് കാരണം.ഇന്ധനവിലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് 20 രൂപയും സംസ്ഥാന സര്‍ക്കാരിന് 38 രൂപയും ലഭിക്കുന്നുണ്ട്. ജി.എസ്.ടി.പരിധിയില്‍ പെടുത്തിയാല്‍ ഇതിനെല്ലാം പരിഹാരമുണ്ടാവുമെന്നും കണ്ണന്താനം.