Kerala NewsLatest NewsUncategorized
പ്രതിപക്ഷ നേതാവിനായി പരസ്യ പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ; ചിത്രങ്ങളും വീഡിയോകളും വൈറൽ

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ. ഹരിപ്പാട് നിന്ന് മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ പ്രമോദ് കുമാർ പികെ എന്നയാൾ പരസ്യ പ്രചാരണത്തിൽ പങ്കെടുത്തത്.
യുഡിഎഫ് പ്രവർത്തകർക്കും ചെന്നിത്തലയ്ക്കുമൊപ്പം പരസ്യമായി മുദ്രാവാക്യം വിളികളോടെയാണ് ഉദ്യോഗസ്ഥൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. ഇയാൾ പ്രകടനത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്