Kerala NewsLatest NewsUncategorized
‘നന്ദി എന്നുപറഞ്ഞാൽ വളച്ചൊടിക്കില്ലല്ലോ’ ; മാധ്യമങ്ങളോട് പ്രതികരിക്കാതെ കൈകൂപ്പി നന്ദി പറഞ്ഞ് സുരേഷ് ഗോപി

പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണത്താൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെ എം.പിയും നടനുമായ സുരേഷ് ഗോപി. ഇക്കാരണത്താൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.
‘നന്ദി എന്നുപറഞ്ഞാൽ വളച്ചൊടിക്കില്ലല്ലോ’ എന്നും അദ്ദേഹം ചോദിക്കുന്നു. എൻ.ഡി.എയുടെ തൃശൂർ മണ്ഡലം സ്ഥാനാർത്ഥിയായ സുരേഷ് ഗോപി പ്രചാരണത്തിനിടയിൽ പ്രസംഗിച്ച പല കാര്യങ്ങളും വിവാദമായിരുന്നു. അവയൊക്കെ എതിർ കക്ഷികൾ അദ്ദേഹത്തിനെതിരെ ആയുധമാക്കാൻ ശ്രമിക്കുകയും ചെയ്തു. പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷത്തിലാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ല എന്ന് അദ്ദേഹം നിലപാടെടുത്തത്.