Kerala NewsLatest NewsPoliticsUncategorized
പിണറായി വിജയൻറെ കട്ടൗട്ടിൻറെ തല വെട്ടിമാറ്റിയ നിലയിൽ; പിന്നിൽ ബി.ജെ.പിയെന്ന് സി.പി.എം

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയിൽ. മമ്ബറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടിന്റെ തലഭാഗം വെട്ടി മാറ്റിയ നിലയിലാണ് കാണപ്പെടുന്നത്. സംഭവത്തിന് പിന്നിൽ ബി.ജെ.പി- ആർ എസ് എസ് പ്രവർത്തകർ ആണെന്നാണ് സിപിഎമ്മിൻറെ ആരോപണം.
ആർ.എസ്.എസ് ബി.ജെ.പി സംഘമാണ് ഇതിന് പിന്നിലെന്ന് എം.വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. എൽ.ഡി.എഫ് വിജയം സുനിശ്ചിതമായപ്പോൾ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഗൂഢാലോചന നടത്തിയാണ് കട്ടൗട്ട് നശിപ്പിച്ചതെന്നും എം.വി ജയരാജൻ പറഞ്ഞു.