Uncategorized
‘ഇത് പാല് സൊസൈറ്റിയിലേക്കുള്ള മത്സരമല്ല’; അരിത ബാബുവിനെ പരിഹസിച്ച് എ.എം ആരിഫ് എം.പി
ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ പരിഹസിച്ച് എ.എം ആരിഫ് എം.പി.പാല് സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓര്‍ക്കണമെന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം. പരിഹാസം മണ്ഡലത്തില്‍ എല്‍ഡിഎഫിനെതിരെ ആയുധമാക്കി മാറ്റിയിരിക്കുകയാണ് യുഡിഎഫ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭയുടെ പ്രചരണാര്‍ഥം കായംകുളത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്. യു.ഡി.എഫ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് അരിത. പശുവിനെ വളര്‍ത്തിയും പാല് വിറ്റും ഉപജീവനം നടത്തുന്ന അരിതയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അന്ന് തന്നെ വൈറലായിരുന്നു.